
ആലപ്പുഴ: തെക്കനാര്യാട് ചാരംപറമ്പ് ശ്രീമഹാദേവ ക്ഷേത്രത്തിൽ പത്താമത് ഭാഗവത സപ്താഹജ്ഞാനയജ്ഞം വിവിധ ചടങ്ങുകളോടെ 15ന് സമാപിക്കും. ഹരിനാമകീർത്തനം, ഗണപതിഹോമം, പാരായണം, വിഷ്ണുസഹസ്രനാമം, അന്നദാനം, പ്രഭാഷണം, ഭജനാമൃതം, ഗോവിന്ദപട്ടാഭിഷേകം, രുഗ്മിണി സ്വയംവരം, സർവ്വൈശ്വര്യപൂജ, രുദ്രാഭിഷേകം, അവഭൃതസ്നാനം, ആചാര്യദക്ഷിണ എന്നി ചടങ്ങുകൾ നടക്കും. സപ്താഹജ്ഞാനയജ്ഞത്തിന് തുടക്കം കുറിച്ച് ഭദ്രദീപ പ്രകാശനം അനിരുദ്ധൻ എ.ആർ.എസ് നെസ്റ്റ് നിർവഹിച്ചു.