കുട്ടനാട്: എസ്.എൻ.ഡി.പി യോഗം ചക്കുളം തെക്ക് തലവടി 2835-ാം നമ്പർ ശാഖാ യോഗം ഗുരുക്ഷേത്രത്തിലെ 12-ാമത് പ്രതിഷ്ഠാവാർഷികവും 12 വർഷം കൂടുമ്പോൾ നടത്തുന്ന നവീകരണ കലശവും ഇന്ന് ആരംഭിച്ച് 12ന് സമാപിക്കും.ക്ഷേത്രം തന്ത്രി സുജിത്ത് തന്ത്രിയും ക്ഷേത്രം മേൽശാന്തി രാജേഷ് ശാന്തിയും മുഖ്യകാർമ്മികത്വം വഹിക്കും.

ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, ഉച്ചയ്ക്ക് 1ന് സമൂഹസദ്യ, വൈകിട്ട് 6ന് നവീകരണക്രിയ. 11 ന് രാവിലെ 6ന് ഗണപതിഹോമം, ഉച്ചയ്ക്ക് 1ന് സമൂഹസദ്യ, വൈകിട്ട് 6ന് ഗുരുപൂജ, മണ്ഡലപൂജ, കിരീടസമർപ്പണം, രാത്രി 8.30ന് മ്യൂസിക് ഡാൻസ്. 13ന് രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7.30ന് പ്രതിഷ്ഠ, ഉച്ചയ്ക്ക് 1ന് സമൂഹസദ്യ, വൈകിട്ട് 6ന് താലപ്പൊലി വരവ്, രാത്രി 8ന് കരോക്കെ ഗാനമേള.