മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ കുരട്ടിക്കാട് 72-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗം വിളയിൽ ശ്രീമഹാദേവ ക്ഷേത്രത്തിലെ നവീകരണകലശം സംബണ്ഡിച്ചുള്ള താംബൂല പ്രശ്ന വിധി ഇന്ന് രാവിലെ 9 മുതൽ ക്ഷേത്രത്തിൽ നടക്കും. രാവിലെ പ്രത്യേക ഗുരുപൂജ, ഗണപതി ഹോമം, ശിവപൂജ എന്നിവയ്ക്ക് ശേഷം ശിവഗിരിമഠം തന്ത്രി ശിവനാരായണ തീർത്ഥ സ്വാമികളുടെ മുഖ്യകാർമ്മികത്വത്തിൽ ജ്യോതിഷരത്ന ബിനീഷ് മാമലശ്ശേരി, കുറുമുള്ളൂർ മനോജ് എന്നിവരുടെ നേതൃത്വത്തിൽ താംബൂലപ്രശ്ന വിധി നടക്കുന്നതാണ്. മാന്നാർ യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ പൊതുയോഗം ഉദ്ഘാടനം ചെയ്യും. ശാഖാ യോഗം പ്രസിഡന്റ് പി.ജി മോഹനൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ്, വനിതാസംഘം ഭാരവാഹികളായ സുജാത ടീച്ചർ, പുഷ്പാ ശശികുമാർ എന്നിവർ സംസാരിക്കും. ശാഖായോഗം സെക്രട്ടറി കെ.ജി സുമോദ് സ്വാഗതവും വൈസ്പ്രസിഡന്റ് സഹദേവൻ നന്ദിയും പറയും.