ambala

അമ്പലപ്പുഴ: ഭർത്താവിന്റെ മരണാനന്തര ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു. നീർക്കുന്നം അരയൻ പറമ്പിൽ ആമിന (64) ആണ് കുഴഞ്ഞു വീണു മരിച്ചത്. ഭർത്താവ് മുഹമ്മദ് ഹനീഫ മരിച്ചതിന്റെ പതിനൊന്നാം ചടങ്ങ് ഇന്നലെ ഉച്ചയ്ക്ക് വീട്ടിൽ നടക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: നൗഷാദ്, നദീറ. മരുമക്കൾ: ഹസീന, സൈനുദ്ദീൻ.