ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് കളക്ടറേറ്റ് പടിക്കൽ ധർണ നടത്തും. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഒ.പി ചികിത്സയും ഉൾപ്പെടുത്തുക, പെൻഷൻപരിഷ്കരണവും കുടിശികയും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന ധർണ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. എം.ലിജു ഉദ്ഘാടനം ചെയ്യും.