പൂച്ചാക്കൽ: വേമ്പനാട് കായലിൽ കുളിക്കാനിറങ്ങി കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. പള്ളിപ്പുറം പതിനൊന്നാം വാർഡ് കടുങ്ങാശേരി വീട്ടിൽ വിജയന്റെ (71) മൃതദേഹമാണ് തണ്ണീർമുക്കം വെള്ളിയാകുളം ഭാഗത്ത് ഇന്നലെ വൈകിട്ട് 5.30 ന് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി പതിവു പോലെ കായലിൽ കുളിക്കാനിറങ്ങിയതാണ്. സമയം കഴിഞ്ഞിട്ടും തിരികെ എത്താതിരുന്നതു കൊണ്ട് രാത്രി തന്നെ നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ നടത്തിയിരുന്നു. അന്ധകാരനഴിയിലെ കള്ളുഷാപ്പു ജീവനക്കാരനായിരുന്നു. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് പകൽ 11.30 ന് നടക്കും. ഭാര്യ: ഭാസുര. മക്കൾ: വിജീഷ്, അജീഷ്. മരുമക്കൾ: ആതിര , ആതിര.