മാവേലിക്കര: വീട്ടുമുറ്റത്തിരുന്ന ബൈക്ക് പട്ടാപ്പകൽ മോഷണം പോയി. പുതിയകാവ് നാടാവള്ളിൽ അജി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് (കെ.എൽ 04-പി-4092 ) ഇന്നലെ ഉച്ചയോടെ അപഹരിക്കപ്പെട്ടത്. വീട്ടുമുറ്റത്ത് ബൈക്ക് വച്ച ശേഷം വീടുനുള്ളിൽ കയറിയ മാത്യു പിന്നീട് നോക്കിയപ്പോഴാണു ബൈക്ക് അപഹരിക്കപ്പെട്ടതായി മനസിലായത്. ബൈക്കിലിരുന്ന ഹെൽമറ്റ് വീട്ടുമുറ്റത്ത് ഉപേക്ഷിച്ചിരുന്നു.