hej

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ താമല്ലാക്കൽ തെക്ക് 302 -ാം നമ്പർശാഖാ യോഗത്തിന്റേയും കായംകുളം അഹല്യ കണ്ണാശുപത്രിയുടെയും ആയുർവേദ ആശുപത്രിയും സംയുക്താഭിമുഖ്യത്തിൽ താമല്ലാക്കൽ എം.മാധവൻ വക്കീൽ മെമ്മോറിയൽ യു .പി സ്കൂളിൽ മെഡിക്കൽ ക്യാമ്പ് നടത്തി. കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. അശോക പണിക്കർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം വൈസ് പ്രസിഡന്റ് ഡി. രാജൻ അദ്ധ്യക്ഷത വഹിച്ചു. പി. ആർ. ഒ രാധാകൃഷ്ണൻ, ഡോ. മീര, ഡോ. സജിനി എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി പി.പ്രദീപ് കുമാർ സ്വാഗതവും എസ്.എൻ.ഡി പി യോഗം ഡയറക്ടറും മേഖലാ കൺവീനറുമായ ഡോ.ബി. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.