
കുട്ടനാട് : എസ്.െൻ.ഡി.പി യോഗം കുട്ടനാട് യൂണിയനിൽ യൂത്ത്മൂവ്മെന്റ്, വനിതാസംഘം കേന്ദ്രസമിതികളുടെ നേതൃത്വത്തിൽ നടക്കുന്ന കലോത്സവത്തിന് മുന്നോടിയായി കുട്ടനാട് യൂണിയനിൽ നടന്ന കലാകായിക മത്സരത്തൽ വെളിയനാട് വടക്ക്ശാഖ ജേതാക്കളായി. നാരകത്തറ മൂന്നാം നമ്പർ ശാഖയ്ക്ക് രണ്ടാം സ്ഥാനവും പുന്നക്കുന്നം 6421 ാം നമ്പർ ശാഖയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ കലാകാരന്മാരെ ആദരിച്ചു.സബ് ജൂനിയർ വിഭാഗത്തിൽ നാരകത്ര ജാനകി ഗിരിഷ്, സീനിയർ വിഭാഗത്തിൽ കണ്ണാടി അനഘ സജീവ് സൂപ്പർ സീനിയർ വിഭാഗത്തിൽ പുന്നക്കുന്നം രജ്ഞിനി ബിനു എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം സീരിയൽ സിനിമാതാരം സന്തോഷ് കലാഭവൻ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി. സുബീഷ് അദ്ധ്യക്ഷനായി. സമാപന സമ്മേളനം യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് ലേഖ ജയപ്രകാശ് അദ്ധ്യക്ഷയായി. യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ യൂണിയൻ കൺവീനർ സന്തോഷ് ശാന്തി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ റ്റി എസ് പ്രദീപ് കുമാർ, എം.പി പ്രമോദ്, പി.ബി.ദിലീപ് പോഷക സംഘടനാ ഭാരവാഹികളായ സജിനി മോഹൻ.പി.ആർ രതീഷ്, സ്മിതാ മനോജ്,ടി.എസ് ഷിനുമോൻ കമലാസനൻ ശാന്തി തുടങ്ങിയവർ സംസാരിച്ചു. ശാഖകൾക്കുള്ള എവർറോളിംഗ്ട്രോഫി യൂണിയൻ വൈസ് ചെയർമാൻ എം. ഡി. ഓമനക്കുട്ടനും കൺവീനർ സന്തോഷ് ശാന്തിയും ചേർന്നു .നൽകി