ഹരിപ്പാട്: പെരുമ്പള്ളി ഭാഗത്തെ കടലാക്രമണ ദുരിതത്തിന് ഉടനടി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് 135-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് പ്രതിഷേധ ധർണ നടത്തും. പെരുമ്പള്ളി ജംഗ്ഷനിൽ നടക്കുന്ന ധർണ ഡി.സി.സി.പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യും. പെരുമ്പള്ളി ജംഗ്ഷന്റെ വടക്ക് ഭാഗത്ത് കടലും കായലും തമ്മിലുള്ള ദൂരം കുറഞ്ഞ് വരികയാണ് . തീരം സംരക്ഷിക്കാനുള്ള പദ്ധതി രമേശ് ചെന്നിത്തല എം.എൽ.എ. സമർപ്പിച്ചെങ്കിലും ഭരണാനുമതി നൽകാതെ ജനവിരുദ്ധ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.