മാവേലിക്കര: ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി ഐ.ടി.ഐ നാഷണൽ സർവീസ് സ്കീമിന്റെയും റെഡ് റിബ്ബൺ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജില്ലാ ആശുപത്രി ജീവിത ശൈലി രോഗ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ ഐ.ടി.ഐ ജീവനക്കാർക്കായി ജീവിതശൈലി രോഗനിർണയ ക്യാമ്പ് നടത്തി. ഇൻസ്‌പെക്ടർ ഒഫ് ട്രെയിനിംഗ് സാംരാജ് എം.എഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മിനി.എൽ അദ്ധ്യക്ഷയായി. ഡോ.അരവിന്ദ്, ഡയറ്റീഷൻ ദീപ സെബാസ്റ്റ്യൻ, വൈസ് പ്രിൻസിപ്പൽ ജി.വിജയകുമാർ എന്നിവർ സംസാരിച്ചു. ഗ്രൂപ്പ്‌ ഇൻസ്ട്രക്ടർമാരായ പ്രദീപ് കുമാർ യാദവ്, വി.സുരേഷ്‌കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം.എൻ ജഗേഷ് എന്നിവർ നേതൃത്വം നൽകി.