hdj

ഹരിപ്പാട്: എസ്.എൻ. ഡി.പി യോഗം ചേപ്പാട് യൂണിയൻ കള്ളിക്കാട് 304-ാം ശാഖാവനിതാ സംഘം പ്രവർത്തകയോഗം നടന്നു. ശാഖ പ്രസിഡന്റ്‌ കെ. രാജീവൻ അദ്ധ്യക്ഷനായി. വനിതാ സംഘം ചേപ്പാട് യൂണിയൻ പ്രസിഡന്റ്‌ സുനി തമ്പാൻ യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി പി.എസ് സലി സ്വാഗതവും സീജ നന്ദിയും പറഞ്ഞു. ബി. ജയന്തി (പ്രസിഡന്റ്‌), സീജഗംഗരാജൻ (സെക്രട്ടറി), ചിപ്പി മഹേഷ് (വൈസ് പ്രസിഡന്റ്), പ്രഭാഷാജി (ട്രഷറർ) ശോഭ പ്രകാശ്, സന്ധ്യാ മോൾ, രമ്യ ജ്യോതി (യൂണിയൻ കൗൺസിൽ അംഗങ്ങൾ), ലത ഷാജി, ഷൈനി, വസുന്ദര, ലതപ്രശാന്തൻ, ഗീത, സുഭദ്ര, സുജാത എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.