മാവേലിക്കര: കേരളാ പ്രവാസി സംഘം മാവേലിക്കര ഏരിയാ സമ്മേളനം മാവേലിക്കര കുന്നം എൻ.എസ്.എസ് കരയോഗ മന്ദിര ഹാളിൽ നടന്നു. പ്രവാസി സംഘം ജില്ലാ സെക്രട്ടറി കെ.എൻ മോഹൻകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. എം.എസ് അരുൺകുമാർ എം.എൽ.എ മുഖ്യാതിഥിയായി. സിയാദ് ഹുസൈൻ അദ്ധ്യക്ഷനായി. പ്രഭാകരക്കുറുപ്പ് സ്വാഗതം പറഞ്ഞു. സാജൻ വെട്ടിയാർ പ്രവർത്തന റിപ്പോർട്ടും പി.റ്റി മഹേന്ദ്രൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിയാദ് ഹുസൈൻ, സാജൻ വെട്ടിയാർ, പ്രഭാകരക്കുറുപ്പ്, ഹാഷിം അരീപ്പുറത്ത്, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സതീഷ്, ഷാജി അറഫ, സാംപൈനുംമൂട് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഹാഷിം അരീപ്പുറത്ത് (പ്രസിഡന്റ്), സാജൻ വെട്ടിയാർ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.