ഹരിപ്പാട്: കഴിഞ്ഞ ഏതാനും മാസങ്ങളായി കരീലക്കുളങ്ങര സ്റ്റേഷൻ പരിധിയിൽ ആരാധനാലയങ്ങളിൽ നടന്ന മോഷണങ്ങളിലെ പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു . കായംകുളം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് മോഷണ കേസുകളിലെ അന്വേഷണം നടത്തുന്നത്. വരും ദിവസങ്ങളിൽ പ്രതികളുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.