photo

ചേർത്തല : ബാലസംഘം കഞ്ഞിക്കുഴി ഏരിയാ വേനൽ തുമ്പി കലാജാഥ സമാപന സമ്മേളനം സംസ്‌ക്യത സർവകലാശാല സിൻഡിക്കേ​റ്റ് അംഗം ബിച്ചു.എസ്. മലയിൽ ഉദ്ഘാനം ചെയ്തു. ചെയർമാൻ എ.കെ. പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു.കെ.ആർ. അജിമോൻ,എസ്.രാധാകൃഷ്ണൻ,ജി.ശശികല,എം.വി.സുധാകരൻ,എൻ.കെ. ഹരിഹര പണിക്കർ.കെ.ജി.ഷാജി, സി.പി.രാജൻ,പി.സി.രാജേഷ്,കെ. ഉദയകുമാർ,എസ്.നന്ദന,അശ്വിൻ രാജ് , സ്വപ്ന മനോജ് എന്നിവർ പങ്കെടുത്തു.ചെങ്ങണ്ടയിൽ നിന്ന് ആരംഭിച്ച കലാ ജാഥ സിനിമ താരം അനുപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.വി.കെ.മുകുന്ദൻ,പ്രവീൺ.ജി. പണിക്കർ,രജിമോൾ , കെ.പി.ശ്രീകുമാർ,ശ്രീജ ഷിബു എന്നിവർ സംസാരിച്ചു.