obit
ടി.കെ.സുരേഷ് കുമാർ

മാരാരിക്കുളം: മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൊള്ളേതൈ തയ്യിൽ വീട്ടിൽ ടി.കെ.സുരേഷ് കുമാർ (63) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.

സി.പി.എം വളവനാട് ലോക്കൽ കമ്മി​റ്റി അംഗമാണ്. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ, കാട്ടൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ഷീല സുരേഷ് (മാരാരിക്കുളം തെക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ). മകൾ:ദേവിക.