ambala

അമ്പലപ്പുഴ: നാട്ടു തോട് നികത്തി അനധികൃതമായി നിർമിച്ച കലുങ്ക് പൊളിച്ചു നീക്കി. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് 12 -ാം വാർഡ് അമ്പലപ്പുഴ പോസ്റ്റ് ഓഫീസ് - റെയിൽവേ സ്റ്റേഷൻ റോഡിന് സമീപം സ്വകാര്യ വ്യക്തി നിർമിച്ച കലുങ്കാണ് പഞ്ചായത്ത് അധികൃതർ പൊളിച്ചത്. കുരിയാറ്റുപുറം തോടിന്റെ നീരൊഴുക്ക് തടസപ്പെടുത്തി സ്വകാര്യ വ്യക്തി കലുങ്ക് നിർമിച്ചത്. പഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങാതെയായിരുന്നു നിർമാണം നടത്തിയത്. പരിസര വാസികൾ അറിയിച്ചതിനെത്തുടർന്ന് ഗ്രാമ പഞ്ചായത്തംഗം കെ.മനോജ് കുമാർ ഇത് സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.ഇതിന് ശേഷം പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശ പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ പരാതി ശരിയാണെന്ന് തെളിഞ്ഞു.തുടർന്നാണ് കലുങ്ക് പൊളിച്ചുമാറ്റാൻ സെക്രട്ടറി നിർദേശം നൽകിയതെന്ന് പഞ്ചായത്തംഗം മനോജ് കുമാർ പറഞ്ഞു.