ആലപ്പുഴ: പാചക വാതക വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) നേതൃത്വത്തിൽ സ്ത്രീകൾ നാളെ രാവിലെ 10ന് ഏരിയാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. മാർച്ചും ധർണയും വിജയമാക്കൻ കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി എം.സത്യപാലനും ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ എൻ.സുധാമണിയും അഭ്യർത്ഥിച്ചു.