പൂച്ചാക്കൽ: പള്ളിപ്പുറം തെക്കേ വാഴപ്പഴത്തിൽ ധർമ്മ ദൈവ ക്ഷേത്രത്തിലെ കലശ മഹോത്സവവും കളമെഴുത്തും പാട്ടും ഇന്ന് മുതൽ 15 വര നടക്കും. സുരേഷ് ശാന്തി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ 10.30 ന് കലശാഭിഷേകം. നാളെ രാവിലെ 11 ന് സർപ്പക്കളെമെഴുത്തും പാട്ടും ഭസ്മക്കളം, വെകിട്ട് 6.30 ന് പുലർച്ചേ 3 നും പൊടിക്കളം . 14 ന് രാവിലെ 10.30 ന് ഭസ്മക്കളം, വൈകിട്ട് 6.30 നും പുലർച്ചേ 3 നും പറനാഗങ്ങൾക്ക് കൂട്ടക്കളം. 15 ന് ഗന്ധർവ്വ യക്ഷി കളമെഴുത്തും പാട്ടും രാവിലെ 10.30 ന് ഭസ്മക്കളം തുടർന്ന് കളമെഴുത്തും പാട്ടും, പുലർച്ചേ 3 ന് അരശുകളം . 22 ന് ഏഴാംപൂജ ദീപാരാധനക്ക് ശേഷം കലംകരി , തളിച്ചു കൊട. സഹദേവൻ, ശശിധരൻ, എം.പി.രാജേന്ദ്രൻ, ഷിജിത്ത് തുടങ്ങിയവർ നേതൃത്വം നൽകും .