ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ വൈദിക യോഗത്തിന്റെ ആഭിമുഖ്യത്തിലുള്ള ശ്രീനാരായണ ദർശന പഠനശിബിരം സപര്യ 2022 നാളെ രാവിലെ 10ന് ആത്മീയ പ്രഭാഷകൻ ഡോ.എം.എം. ബഷീർ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ദർശനങ്ങളുടെയും കൃതികളുടെയും പഠനം സംബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ക്ലാസുകൾക്ക് നാളെ യൂണിയൻ വക സരസകവി മൂലൂർ ഹാളിൽ നടക്കും. എല്ലാ മാസത്തിലെയും രണ്ടാം ഞായറാഴ്ചയും നാലാം ഞായറാഴ്ചയുമാണ് ക്ലാസുകൾ നടക്കുക. ശ്രീനാരായണ ഗുരു ധാർശനിക മാസിക ചീഫ് എഡിറ്റർ വിശ്വപ്രകാശം വിജയാനന്ദ് ക്ലാസുകൾ നയിക്കും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ അനിൽ.പി. ശ്രീരംഗം സംഘടനാ സന്ദേശം നൽകും. ചടങ്ങിൽ വൈദിക യോഗം അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണം വൈദിക യോഗം സംസ്ഥാന സെക്രട്ടറി പി.വി. ഷാജി ശാന്തി നിർവ്വഹിക്കും. വിശ്വപ്രകാശം എസ്. വിജയാനന്ദ് അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് കോഴഞ്ചേരി, യൂണിയൻ അഡ്.കമ്മിറ്റിയംഗങ്ങളായ കെ.ആർ. മോഹനൻ, ജയപ്രകാശ് തൊട്ടാവാടി, എസ്. ദേവരാജൻ, മോഹനൻ കൊഴുവല്ലൂർ, സുരേഷ് വല്ലന, അനിൽ കണ്ണാടി, മോഹനൻ തന്ത്രികൾ, രഞ്ചു അനന്ദഭദ്രത്ത് തന്ത്രി, സുജിത്ത് തന്ത്രി, വൈദിക യോഗം യൂണിയൻ വൈസ് ചെയർമാൻ സജിത്ത് ശാന്തി, വൈദിക യോഗം യൂണിയൻ ജോ.കൺവീനർ സതീഷ് ബാബു ശാന്തി, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ദേവദാസ് വെൺമണി,യൂണിയൻ ധർമ്മസേന കോർഡിനേറ്റർ വിജിൻ രാജ്, യൂണിയൻ സൈബർ സേന ചെയർമാൻ പ്രദീപ് ചെങ്ങന്നൂർ എന്നിവർ സംസാരിക്കും. വൈദികയോഗം യൂണിയൻ ചെയർമാൻ സൈജു.പി. സോമൻ സ്വാഗതവും കൺവീനർ ജയദേവൻ ശാന്തി നന്ദിയും പറയും. രാവിലെ 9.30 ന് ഗുരുപൂജയോടുകൂടി ആരംഭിക്കുന്ന ചടങ്ങുകളെ തുടർന്ന് 14 ന് രാവിലെ 9.30 ന് പ്രഥമ ക്ലാസ് നടക്കും. വിശ്വപ്രകാശം എസ്. വിജയാനന്ദ് ക്ലാസുകൾ നയിക്കും. ക്ലാസുകളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ യൂണിയൻ വൈദികയോഗത്തിൽ പേര് രജിസ്റ്റർ ചെയ്യാൻ സൈജു. പി.സോമനെ ബന്ധപ്പെടേണം. ഫോൺ: 9048669372