ആലപ്പുഴ: സഹകരണ മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സഹകരണ ജനാധിപത്യവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10.30 ന് ആലപ്പുഴ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ആഫിനിന് മുമ്പിൽ കൂട്ടധർണ നടത്തും.ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദ് ധർണ്ണ ഉദ്ഘാടനം ചെയ്യും. സഹകരണ ജനാധിപത്യവേദി ജില്ലാ പ്രസിഡന്റ് നളന്ദ ഗോപാലകൃഷ്ണൻ നായർ ധർണ സമരത്തിൽ അദ്ധ്യക്ഷത വഹിക്കും.