ആലപ്പുഴ: കെ.ആർ.ഗൗരി അമ്മയുടെ ഒന്നാം ചരമവാർഷിക ദിനമായ ഇന്ന് സ്മൃതിദിന സമ്മേളനവും സെമിനാറും ആലപ്പുഴയിൽ നടക്കും. വൈകിട്ട് മൂന്നിന് സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ വൈ.എം.എ ഹാളിൽ നടക്കുന്ന സ്മൃതിദിന സമ്മേളനം അഡ്വ. എ.എൻ.രാജൻ ബാബു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.വി.താമരാക്ഷൻ അദ്ധ്യക്ഷത വഹിക്കും. സാമൂഹ്യനീതിയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ പിന്നാക്ക വികസന വകുപ്പ് റിട്ട. ഡയറക്ടർ വി.ആർജോഷി വിഷയാവതരണം നടത്തും. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ.സോമൻ മുഖ്യപ്രഭാഷണം നടത്തും.