
മാന്നാർ: മന്ത്രി സജി ചെറിയാൻ മാന്നാറിൽ അനുവദിച്ച ടർഫ് കോർട്ട്, ഓപ്പൺ ജിംനേഷ്യം എന്നിവയുടെ നിർമ്മാണത്തിനായി പ്രാരംഭ നടപടികൾ ആരംഭിച്ചു. 50 ലക്ഷംരൂപ ചെലവിൽ മാന്നാർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ കുരട്ടിക്കാട് ഈസ്റ്റ് വെൽഫയർ എൽ.പി സ്കൂൾ ഗ്രൗണ്ടിലാണ് ടർഫ് കോർട്ട്, ഓപ്പൺജിംനേഷ്യം എന്നിവ നിർമ്മിക്കുന്നത്. എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കുന്നത്തിനായി കേരള ഫുട്ബാൾ ഫൗണ്ടേഷൻ ചീഫ് എൻജിനീയർ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലിം പടിപ്പുരയ്ക്കൽ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.എൻ ശെൽവരാജൻ, പി. എ. അൻവർ, ഫുട്ബോൾ കോച്ച് അനക്സ്, അരുൺ മുരുകൻ, രഞ്ജിത്ത് എന്നിവർ പങ്കാളികളായി.