bjp-dharna

മാന്നാർ: അങ്കണ വാടികളോട് പഞ്ചായത്ത് ഭരണസമിതി കാട്ടുന്ന അവഗണനയ്‌ക്കെതിരെ ബി.ജെ.പി മാന്നാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ നടത്തി. കിഴക്കൻ മേഖല പ്രസിഡന്റ് എൻ.സുഭാഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മാന്നാർമണ്ഡലം വൈസ് പ്രസിഡൻറ് ബിനുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ശിവകുമാർ, ജില്ലാ കമ്മിറ്റിയംഗം മാന്നാർ സുരേഷ്, കർഷകമോർച്ച മണ്ഡലം ജനറൽസെക്രട്ടറി ശ്രീക്കുട്ടൻ, ഒ. ബി.സി മോർച്ച ജില്ലാ കമ്മിറ്റിയംഗം സുരേഷ് കൊക്കപ്പള്ളിൽ, രാജഗോപാൽ, പാർവതി രാജീവ്, സുരേഷ് കുമാർ, രാജീവ്, ദീപക്, ശിവപ്രസാദ്, രാജേഷ് എന്നിവർ പങ്കെടുത്തു.