
ഹരിപ്പാട്: നിരന്തരമായ കടൽ ക്ഷോഭം മൂലം പെരുമ്പള്ളി ജംഗ്ഷന് വടക്കുവശം റോഡ് മുറിഞ്ഞു കടലും കായലും ഒന്നാകുന്ന സാഹചര്യമാണ്. ഈ അവസ്ഥ ഒഴുവാകണമെങ്കിൽ ഈ ഭാഗത്തു അടിയന്തിരമായി സീവാളും, പുലിമുട്ടും നിർമിക്കണം. അടിയന്തിര പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ ധർണ നടത്തിയത്. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു.അഡ്വ.എം.ലിജു മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനോദ് കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി. ഷുക്കൂർ, സൗത്ത് മണ്ഡലം പ്രസിഡന്റ് ജി. എസ്. സജീവൻ, നോർത്ത് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടൻ, വി.വിജയധരൻ, ആർ.സതീശൻ, എസ്. അജിത,ടി.പി.അനിൽകുമാർ, പ്രശാന്ത് കുമാർ,ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.