ഹരിപ്പാട്: തെളിനീരൊഴുകും നവകേരളം എന്ന സംസ്ഥാന പദ്ധതിയുടെ ഭാഗമായി ഹരിപ്പാട് നഗരസഭയിൽ ജല നടത്തം സംഘടിപ്പിച്ചു. ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.എം.രാജു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീവിവേക് അദ്ധ്യക്ഷത വഹിച്ചു. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വാർഡ് തലത്തിലും ,14 ന് നഗരസഭ തല പൊതു ശുചീകരണവും നടത്തും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.കൃഷ്ണകുമാർ , മഞ്‌ജു ഷാജി, കൗൺസിലർമാരായ കെ.കെ രാമകൃഷ്ണൻ, നാഗദാസ് , ഈപ്പൻ ജോൺഅഡ്വ.രാജേഷ്,ഉമാറാണി , സജിനി ,സുജ,മിനി സാറാമ്മ, രാധാമണിയമ്മ,സുഭാഷിണി,വിനോദിനി, നിർമ്മല ടീച്ചർ,മഞ്ജുഷ ,സുബി പ്രജിത്ത്, നിഷ, വൃന്ദ കുമാർ , സുരേഷ് വെട്ടു വേനി ,സന്തോഷ്, നഗരസഭ സെക്രട്ടറി ദീപേഷ് ,താലൂക്ക് ആശുപത്രി സൂപ്രണ്ട് സുനിൽ ശിവൻ , ഹെൽത്ത് ഇൻസ്പെക്ടർ ബിനോയി ,കുടുംബശ്രീ ചെയർപേഴ്സൺ സിന്ധു തുടങ്ങിയവർ പങ്കെടുത്തു.