
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 72-ാം നമ്പർ കുരട്ടിക്കാട് വിളയിൽ ശാഖായോഗം ശ്രീമഹാദേവ ക്ഷേത്ര നവീകരണ താംബൂല പ്രശ്നവിധി പൊതുയോഗം ക്ഷേത്രാങ്കണത്തിൽ നടന്നു. ഇന്നലെ രാവിലെ പ്രത്യേക ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഗണപതി ഹോമം, ശിവപൂജ എന്നിവയ്ക്ക് ശേഷം യൂണിയൻചെയർമാൻ ഡോ.എം.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ശിവഗിരിമഠം തന്ത്രി സ്വാമി ശിവനാരായണ തീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ്, വനിതാസംഘം യൂണിയൻ നേതാക്കളായ സുജാത ടീച്ചർ, പുഷ്പാ ശശികുമാർ എന്നിവർ സംസാരിച്ചു. ശാഖായോഗം പ്രസിഡന്റ് മോഹനൻ പി.ജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമോദ് സ്വാഗതവും വനിതാസംഘം സെക്രട്ടറി രജിത നന്ദിയും പറഞ്ഞു. പ്രശ്നവിധിക്ക് ദൈവഞ്ജർ ബിനിഷ് മാമ്മലശ്ശേരി, കുറുമുള്ളൂർ മനോജ് എന്നിവർ നേതൃത്വംനൽകി. പ്രശ്നപരിഹാര ചാർത്തിന്മേൽ തുടർ നടപടി സ്വീകരിക്കുന്നതാണെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു.