
ആലപ്പുഴ: ചാത്തനാട് അസ്റ്റക്ക ടർഫിന്റെ ആഭിമുഖ്യത്തിൽ ജില്ലാ സൂപ്പർ ലീഗ് സംഘടിപ്പിച്ചിരിക്കുന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും ഇരുപതിനാലോ.ളം ടീമുകളാണ് ലീഗിൽ ഏറ്റുമുട്ടുന്നത് ആലപ്പുഴ ചാത്തനാട് ചേർത്തല മായിത്തറയിലുമുള്ള ടർഫ് കോർട്ടുകളിൽ ആണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് . ചാത്തനാട് ടർഫിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുഖ്യരക്ഷാധികാരിയും റമദാന് ഗ്രൂപ്പ് ചെയർമാനുമായ റെജിചെറിയാൻ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.ടി.സോജി,ജോമി ചെറിയാൻ, ലീഗ് സംഘാടക സമിതിയുടെ ഭാരവാഹികളായ അക്ഷയ്, ബാലു, നിക്സൺ വി,സുമേഷ് കുമാർ, ജോൺസൺ ജോയി എന്നിവർ സംസാരിച്ചു.