
കുട്ടനാട് : കാട്ടടി -കരിങ്ങണം പള്ളി എന്നറിയപ്പെട്ട റോഡ് കാട്ടടി കരിങ്ങണം ചർച്ചാക്കി പരിഷ്ക്കരിച്ച സംഭവം വിവാദത്തിൽ.ശിലാഫലകം സ്ഥാപിച്ചു കൈയെടുത്തതിന് തൊട്ടുപിന്നാലെ പേര് മാറ്റത്തിന്റെ കാര്യത്തിൽ മുട്ടാർ പഞ്ചായത്താണ് ഇതോടെ വെട്ടിലായത്. വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തി റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 12 ലക്ഷം രൂപയ്ക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കാട്ടടി പടി മുതൽ കരിങ്ങണംപള്ളി ജംഗ്ക്ഷൻ വരെയുള്ള റോഡിന്റെ നിർമ്മാണം അടുത്തിടെയാണ് പൂർത്തിയായത്. കമ്പ്യൂട്ടറൈസ്ഡ് ആക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ രേഖകളിൽ മാറ്റംവരുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് കരിങ്കണം പള്ളി കരിങ്കണം ചർച്ചാക്കി മാറ്റം വരുത്തിയതെന്ന് അധികൃതർ പറയുന്നത്.