മാവേലിക്കര: ഉപജില്ല അവധിക്കാല അദ്ധ്യാപക സംഗമം കണ്ണമംഗലം ഗവ.യു.പി സ്കൂളിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകര കുറുപ്പ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ശ്രീജിത്ത് അദ്ധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.സുജാത, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.ഭാമിനി, സി.ജ്യോതികുമാർ, ജി.സജീഷ്, രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ പി.പ്രമോദ് സ്വാഗതവും സ്കൂൾ പ്രഥമ അദ്ധ്യാപിക ബി.ശ്രീജ നന്ദിയും പറഞ്ഞു.