subhananda

ആലപ്പുഴ: ആത്മബോധോദയ സംഘ സ്ഥാപകൻ ശ്രീ ശുഭാനന്ദ ഗുരുദേവന്റെ 140-ാം പൂരം തിരുനാൾ ലോകമെമ്പാടും ഉള്ള ഭക്ത സമൂഹം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരസഭ അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് അവശ്യ വസ്തുക്കളും ഉച്ചഭക്ഷണവും നൽകി. ആലപ്പുഴ മുനിസിപ്പൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആത്മബോധോദയ സംഘ പ്രവർത്തകൻ എസ് ബാലകൃഷ്ണൻ മുൻസിപ്പൽ ചെയർപേഴ്സൺ സൗമ്യാ രാജിന് ആവശ്യവസ്തുക്കൾ കൈമാറി. പ്രമുഖ സാമൂഹ്യപ്രവർത്തകനും ശ്രീമദ് നാരായണീയ സ്വാധ്യായ മഹാസഭ സെക്രട്ടറിയുമായ പി അനിൽകുമാർ, അനുരാഗ്, അശ്വതി, ആര്യകാർത്തിക് തുടങ്ങിയവർ hUdkz'gldlg.