photo

ചേർത്തല: റോഡിൽ വീണ് പരിക്കേ​റ്റ് ചികിത്സയിലായിരുന്ന കായിക അദ്ധ്യാപകൻ മരിച്ചു. കു​റ്റിക്കാട്ട് വെളിയിൽ മണിയുടെ മകൻ ഉണ്ണികൃഷ്ണൻ (36) ആണ് മരിച്ചത്. ചേർത്തല റെയിൽവേ സ്​റ്റേഷൻ സമീപത്ത് ഞായറാഴ്ച
രാവിലെയാണ് ഉണ്ണികൃഷ്ണനെ പരിക്കേ​റ്റ് അവശനിലയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന
ഉണ്ണികൃഷ്ണനെ ചേർത്തല പൊലീസെത്തിയാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ
കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആലപ്പുഴ ടി.ഡി.സ്‌കൂളിലെ കായികാദ്ധ്യാപകനാണ്. ഭാര്യ: സിന്ധു. മകൾ:ശ്രീനിധി. മാതാവ്:രേണുക.