bhinna

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ വേദിയിൽ സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി സൗഹൃദ ആലപ്പുഴ; വെല്ലുവിളികളും സാദ്ധ്യതകളും എന്ന വിഷയത്തിൽ ഇന്ന് സെമിനാർ നടത്തും. ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ.രേണു രാജ് അദ്ധ്യക്ഷയാകും.സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോ.എസ്.എച്ച്.പഞ്ചാപകേശൻ വിഷയം അവതരിപ്പിക്കും. ജില്ലാ വികസന കമ്മീഷണർ കെ.എസ്.അഞ്ജു, സബ് കളക്ടർ സൂരജ് ഷാജി എന്നിവർ പങ്കെടുക്കും. ജില്ലാ സാമൂഹിക നീതി ഓഫീസർ എ.ഒ.അബീൻ മോഡറേറ്ററാകും. രാവിലെ പത്തിന് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയും ഉത്പന്ന വൈവിദ്ധ്യവത്കരണവും എന്ന വിഷയത്തിൽ സെമിനാർ നടക്കും. തൃക്കുന്നപ്പുഴ കൃഷി ഓഫീസർ ദേവിക മോഡറേറ്ററാകും.