
ആലപ്പുഴ: ജില്ലയിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിൽ നിന്നും ലഭിച്ച പരാതികൾ കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി സമാഹരിച്ച് മന്ത്രി റോഷി അഗസ്റ്റിനു സമർപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസീസ്, ഭാരവാഹികളായ ജന്നിംഗ്‌സ് ജേക്കബ്, അഡ്വ.പ്രദീപ് കൂട്ടാല, തോമസ് കളരിക്കൽ, എം.എസ്.നൗഷാദ് അലി, കുട്ടനാട് നിയോജക മണ്ഡലം പ്രസിഡന്റ് ജോണി പുലിമുഖം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്.