thycattusery-temple

പൂച്ചാക്കൽ : തൈക്കാട്ടുശേരി ശ്രീഅർദ്ധനാരീശ്വര സുബ്രഹ്മണ്യപുരം ക്ഷേത്രത്തിലെ സപ്താഹ യജ്ഞം തുടങ്ങി. മുഹമ്മ മധുവാണ് യജ്ഞാചാര്യൻ. കൊടുമൺ ഗിരീഷ്, കിഷോർ തോട്ടപ്പള്ളി, രാജു എസ്.എൽ.പുരം എന്നിവരാണ് യജ്ഞ പൗരാണികർ. ഇന്നലെ നടന്ന ഉണ്ണിയൂട്ടിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. മേൽശാന്തി രാജേഷ് വെെദിക ചടങ്ങുകൾക്ക് കാർമ്മികത്വം നൽകി. ഇന്ന് ഗോവിന്ദ പട്ടാഭിഷേകം, 13 ന് രുഗ്മിണി സ്വയംവരം , 14 ന് കുചേല ഉപാഖ്യാനം, 15 ന് സ്വധാമപ്രാപ്തി ഉച്ചക്ക് 2 ന് അവഭൃഥസ്നാനം. പി.വി. സജിമോൻ, എം.ജി.സുരേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.