
തുറവൂർ: കെ.ആർ. ഗൗരിയമ്മയുടെ ഒന്നാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി സി.പി.എം. അരൂർ ഏരിയാ കമ്മിറ്റി പൊന്നാംവെളിയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. എൻ.പി .ഷിബു അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി.കെ.സാബു ,ജി. ബാഹുലേയൻ, പി.ഡി.രമേശൻ ,എം.ജി.നായർ,സി.ടി.വാസു,ടി.എം.ഷെറീഫ്, എസ്.പി.സുമേഷ്, സി.കെ. മോഹനൻ എന്നിവർ സംസാരിച്ചു.