ആലപ്പുഴ: ജില്ലയിലെ പാചക വാതക വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനുള്ള എൽ.പി.ജി അദാലത്ത് 18ന് രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും.
പാചക വാതക കമ്പനികളുടെയും വിതരണ ഏജൻസികളുടെയും പ്രതിനിധികളും പൊതുവിതരണ വകപ്പ് ജീവനക്കാരും പൊതുജനങ്ങളും പങ്കെടുക്കും. അദാലത്തിലേക്കുള്ള പരാതികൾ താലൂക്ക് സപ്ലൈ ഓഫീസുകളിൽ സ്വീകരിക്കും.