ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ 2021 ലെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം എച്ച്.സലാം എം.എൽ.എ നിർവഹിച്ചു. ജില്ലയിലെ ക്ഷേമനിധി അംഗങ്ങളുടെ മക്കളായ 80 വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകിയത്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം വി.എസ്.മണി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ സിമി ഷാഫിഖാൻ, ജില്ലാ ഭാഗ്യക്കുറി ഓഫീസർ വിജയലക്ഷ്മി, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ എൽ. സ്മിത, ട്രേഡ് യൂണിയൻ പ്രതിനിധികളായ അഫ്സൽ, പി.ആർ.സജീവ്, വിജയൻ തുടങ്ങിയവർ സംസാരിച്ചു.