ആലപ്പുഴ: ചെറുകിട കയർ ഫാക്ടറികളിൽ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങൾ കയർ കോർപ്പറേഷൻ ഏറ്റെടുക്കുക, കയർ പിരി സംഘങ്ങൾ ഉൽപ്പാദിപ്പിച്ച കയർ സംഭരിക്കുന്നതിന് കയർ ഫെഡ് തയ്യാറാവുക, കയർ ഫാക്ടറി തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കുക, ഡിപ്പോ സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ചേർത്തലയിൽ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രനും, പല്ലനയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസും, പാതിരപ്പള്ളിയിൽ കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.സത്യനേശനും, കഞ്ഞിക്കുഴിയിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി എസ്.പ്രകാശനും, പൂച്ചാക്കൽ സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം എം.കെ.ഉത്തമനും, പറവൂരിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.കെ.ജയനും ഉദ്ഘാടനം ചെയ്തു.