thamarakkulam-panchayath

ചാരുംമൂട് : താമരക്കുളം ഗ്രാമ പഞ്ചായത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ പഞ്ചായത്തു തല ഉദ്ഘാടനം എം.എസ്.അരുൺകുമാർ എം.എൽ എ ഉദ്ഘാടനം ചെയ്തു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ 17 വാർഡുകളിലും പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി മുഖ്യപ്രഭാഷണം നടത്തി. ചാരുംമൂട് കൃഷി അസി.ഡയറക്ടർ പി.രജനി പദ്ധതി വിശദീകരിച്ചു.

ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി , ബ്ളോക്ക് പഞ്ചായത്ത് അംഗം ശാന്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജ അശോകൻ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആർ.ദീപ,ദീപ ജ്യോതിഷ്, അംഗങ്ങളായ വി.പ്രകാശ്, ദീപക്, റഹ്മത്ത്, എസ്.ശ്രീജ, ശോഭ സജി, ആത്തുക്കാ ബീവി, കൃഷി ആഫീസർ എസ് ദിവ്യശ്രീ , എൻ.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.