award

ചാരുംമൂട് : താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന വയ്യാങ്കര മധുസൂദനൻ സ്മാരക അവാർഡ് ദാനവും ധീരജവാൻ കെ.രാജൻ വീരമ്യുത്യു ദിനാചരണവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

10001 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് മൃദംഗം കലാകരനും പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ജൂനിയർ സുപ്രണ്ടുമായ

ശ്രീരംഗം ജി.കൃഷ്ണകുമാർ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. എം.എസ്. അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഐ.ടി.ബി.പി നൂറനാട് ബറ്റാലിയൻ അസി.കമാൻഡന്റ് രാഗ്ബീർ സിംഗ് ധീരജവാൻ കെ.രാജൻ അനുസ്മരണം നടത്തി. ചടങ്ങിൽ ധീര ജവാന്റെ ഭാര്യ കൃഷ്ണകുമാരിയെ ഗാർഡിയൻസ് ഓഫ് ദി നേഷൻ സൈനിക കൂട്ടായ്മക്കുവേണ്ടി മന്ത്രി ആദരിച്ചു.

എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ എപ്ലസ് വിജയം നേടിയ വിദ്യാർത്ഥികളെ റിട്ട. പ്രിൻസിപ്പൽ കെ.എൻ.ഗോപാലകൃഷ്ണൻ വിദ്യാഭ്യാസ അവാർഡുകൾ നൽകി അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു , ബ്ലോക്ക് പഞ്ചായത്തംഗം ശാന്തി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആർ.ദീപ, പഞ്ചായത്തംഗം എസ്.ശ്രീജ, പ്രിൻസിപ്പാൽ കെ.എൻ. അശോക് കുമാർ , സംഗീതജ്ഞൻ മണക്കാല ഗോപാലകൃഷ്ണൻ,സംഘടന പ്രസിഡന്റ് എൻ.സുരേഷ് കുമാർ , സെക്രട്ടറി എസ്.ജമാൽ , ഹെഡ്മിസ്ട്രസ് ജി.കെ.ജയലക്ഷ്മി, പി.റ്റി.എ പ്രസിഡന്റ് എസ്.ഹരികുമാർ, കെ.രാജൻപിള്ള , സി.കെ.ബാലകൃഷ്ണൻ നായർ, സി.അനിൽകുമാർ, എൻ.പി.വിജയൻപിള്ള , ജി.സുരേന്ദ്രൻപിള്ള , അഷ്റഫ് കുഞ്ഞ്, സീതാലക്ഷ്മി, ജി.ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.