മാന്നാർ: എസ്.എൻ.ഡി.പി 1278-ാം നമ്പർ കുരട്ടിശ്ശേരി ശാഖാ ഗുരുക്ഷേത്രത്തിന്റെ 16-ാംമത് പ്രതിഷ്ഠാ വാർഷിക മഹോത്സവവും കലശാഭിഷേകവും തന്ത്രിമുഖ്യൻ വല്ലന മോഹനന്റെയും ക്ഷേത്രശാന്തി രാജേഷിന്റെയും കാർമ്മികത്വത്തിൽ നാളെ അത്തം നക്ഷത്രത്തിൽ നടക്കും. രാവിലെ 5 മുതൽ പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം, കലശാഭിഷേകം, ഗുരുഹവനം, ഉഷപൂജ, നവാഹ പൂജ. 10 :30 ന് മദ്ധ്യാനപൂജ. ഉച്ചക്ക് 1 ന് പ്രസാദ വിതരണം, അന്നദാനം. വൈകിട്ട് 6.30 ന് ദീപാരാധന, ദീപക്കാഴ്ച, അത്താഴപൂജ, നടയടപ്പ് എന്നിവയാണ് പ്രധാന ചടങ്ങുകൾ.