ചേർത്തല:ചക്കരകുളത്ത് പ്രവർത്തിക്കുന്ന പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം ചേർത്തല രാജയോഗകേന്ദ്രം കുട്ടികൾക്കായി 15ന് രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ ഏകദിന ക്ലാസ് നടത്തും. കരുത്തും കരുണയുമുള്ളവരായി വളരട്ടെ കുട്ടികൾ എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ മാനസീക ശാരീരിക ശക്തി വർദ്ധിപ്പിക്കുന്നതായാണ് ക്ലാസ്.ചടങ്ങിൽ ബ്രഹ്മകുമാരി ദിഷ പങ്കെടുക്കും.ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. 9 വയസിനും 18നും മദ്ധ്യേയുള്ളവർക്കാണ് പ്രവേശനം. ഫീസില്ല. ഫോൺ:6282156064.