pooram-mahamaham

മാന്നാർ : കുട്ടംപേരൂർ ശ്രീശുഭാനന്ദാദർശാശ്രമത്തിൽ ഗുരുവിന്റെ 140-ാം പൂരം ജന്മനക്ഷത്ര ആഘോഷം നടന്നു. ഗുരുപൂജ, ഗുരുദക്ഷിണ, സമൂഹ ആരാധന എന്നിവയ്ക്ക്ശേഷം മലങ്കര ഓർത്തഡോക്സ് സഭ നിരണംഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ആത്മീയ പ്രഭാഷണം നടത്തി. തുടർന്ന് ശുഭാനന്ദ ഗുരുദേവൻ 1945 ൽ ഗുരുവിന്റെ തൃക്കരങ്ങളാൽ ശിലാസ്ഥാപന കർമ്മം നിർവഹിച്ച കലിയുഗ ക്ഷേത്രം ആദർശാശ്രമത്തിന്റെ രൂപരേഖാകെട്ടിടം ക്രിസോസ്റ്റം തിരുമേനി ഭക്തലോകത്തിന് സമർപ്പിച്ചു. ദീപാരാധന, ദീപക്കാഴ്ച എന്നിവക്ക് ശേഷം കുട്ടംപേരൂർ ശുഭാനന്ദ ഓർക്കസ്ട്രയുടെ ഭക്തിഗാനസുധ നടന്നു. വെളുപ്പിനെ അഞ്ചുമണിക്ക് പൂജാരി മണിക്കുട്ടൻ തൃക്കൊടിയിറക്കി.