
ചേർത്തല: കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ഫെഡറേഷൻ(സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി 15ന് ചേർത്തലയിൽ സാംസ്ക്കാരിക സമ്മേളനം നടക്കും. ഞായറാഴ്ച വൈകിട്ട് 4ന് എസ്.എസ്.കലാമന്ദിറിൽ നടക്കുന്ന സമ്മേളനം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എൻ.ആർ.ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. സിനിമാതാരം അനൂപ് ചന്ദ്രൻ മുഖ്യാതിഥിയാകും. അഡ്വ.കെ.പ്രസാദ്,കെ.രാജപ്പൻനായർ,വി.എസ്.മണി,വി.ബി.അശോകൻ,ബി.എസ്.അഫ്സൽ,അലിയാർ എം.മാക്കിയിൽ,സി.എസ്.ബാബു,എൻ.എസ്.ബി ബാബു,എസ്.ഖിലാബ്,കെ.പി.പ്രതാപൻ എന്നിവർ സംസാരിക്കും.17,18 തീയതികളിൽ ആലപ്പുഴയിലാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്.