ഹരിപ്പാട്: അഖില കേരള ഭാഗവത സംസ്ക്കാര പ്രചാരണ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞവും സർപ്പ പ്രതിഷ്ഠാ വാർഷികവും ഹരിപ്പാട് വെട്ടുവേനി വിളാകയിൽ കൊട്ടാരം ദേവസ്ഥാനത്ത് ഇന്ന് മുതൽ 19 വ്യാഴം വരെ നടക്കും. ഇന്ന് ഉച്ചയ്ക്ക് 2ന് കരുവാറ്റ ഗോലോകാശ്രമത്തിൽ നിന്നും ആരംഭിക്കുന്ന വിഗ്രഹ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് വൈകിട്ട് ക്ഷേത്രത്തിൽ എത്തും. തുടർന്ന് നടക്കുന്ന ആത്മീയ സമ്മേളനം സ്വാമി ഭൂമാനന്ദ തീർത്ഥപാദർ ഉദ്ഘാടനം ചെയ്യും. അഖില കേരളഭാഗവത സംസ്ക്കാര പ്രചരണ വേദി സംസ്ഥാന പ്രസിഡന്റ് ചെട്ടികുളങ്ങര ജയറാം അദ്ധ്യക്ഷനായി. ക്ഷേത്ര തന്ത്രി പുത്തില്ലം നാരായണൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തും.13 മുതൽ ദിവസവും രാവിലെ 6 ന് വിഷ്ണു സഹസ്രനാമജപം, 6.30ന് ഭാഗവത പാരായണം. 11.30ന് ഭാഗവത തത്വ വിചാരം പ്രഭാഷണം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 4.30 ന് ലളിത സഹസ്രനാമജപം, രാത്രി 7.45 ന് നാമസങ്കീർത്തനം, 14 ന് വൈകിട്ട് 5 ന് ആധ്യാത്മിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളുടെ അനുസ്മരണവും മുതിർന്ന ആചാര്യ പൗരാണികരെ ആദരിക്കലും നടക്കും. ചെട്ടികുളങ്ങര ക്ഷേത്രം തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. സുരേഷ് പ്രണവശേരി അദ്ധ്യക്ഷത വഹിക്കും. കൃഷ്ണകുമാർ ഹരിപ്പാട് അനുസ്മരണ സന്ദേശം നൽകും. 15 ന് രാവിലെ 8.30 ന് സർപ്പ പ്രതിഷ്ഠാ വാർഷികവും നൂറും പാലും. 16 ന് വൈകിട്ട് 5 ന് സർവൈശ്വര്യ പൂജ.19 ന് 11 ന് ഭാഗവത സമർപ്പണം. 11.30 ന് പ്രഭാഷണം.12 ന് കലശാഭിഷേകം. യജ്ഞ സമർപ്പണ ദീപാരാധന.