
ചാരുംമൂട് : പാലമേൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും, പഞ്ചായത്തംഗവുമായിരുന്ന കെ.ബിജുവിന്റെ അനുസ്മരണം നടത്തി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഓൺലൈനായി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി ഓൺലൈനായി അനുസ്മരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് ബി.വിനോദ് ആമുഖ പ്രഭാഷണം നടത്തി. എം.എൽ.എ മാരായ എം.എസ്. അരുൺ കുമാർ , പി.എൻ. പ്രമോദ് നാരായൺ , ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, മുൻ എം. എൽ.എ കെ.കെ.ഷാജു, ഉൺമ മോഹൻ , വേണു കാവേരി, പി.ആർ.കൃഷ്ണൻ നായർ, എസ്.സജി, ഓമന വിജയൻ , ബി.അനിൽകുമാർ , എം. ബൈജു , സി.ജെ.അജിത് കുമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.