
പൂച്ചാക്കൽ : സി.പി.ഐ അരൂർ ഈസ്റ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ, കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണെമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൂച്ചാക്കലിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. സംസ്ഥാന സമിതി അംഗം എം.കെ.ഉത്തമൻ ഉദ്ഘാടനം ചെയ്തു. സി.ചെല്ലപ്പൻ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി കെ.കെ.പ്രഭാകരൻ സ്വാഗതം പറഞ്ഞു. അഡ്വ.ഡി.സുരേഷ് ബാബു, കെ.ബാബുലാൽ , കെ.ജി. രഘുവരൻ , ടി.ആനന്ദൻതുടങ്ങിയവർ സംസാരിച്ചു .