ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ മുട്ടം 1992-ാം ശാഖയിലെ വനിതാ സംഘം പ്രവർത്തക യോഗം നടന്നു. ശാഖാ പ്രസിഡന്റ് എ.എം.സദാനന്ദൻ അദ്ധ്യക്ഷനായി. വനിതാ സംഘം ചേപ്പാട് യൂണിയൻ പ്രസിഡന്റ് കായംകുളം വിമല യോഗം ഉദ്‌ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം സെക്രട്ടറി സുനി തമ്പാൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ശാഖാ സെക്രട്ടറി റ്റി. അജയകുമാർ സ്വാഗതവും കനകമ്മ നന്ദിയും പറഞ്ഞു. കനകമ്മ സുരേന്ദ്രൻ (പ്രസിഡന്റ് ) സുനിതാ കെ. മുരളി (സെക്രട്ടറി ) യെശോദാ മനോജ് (വൈസ് പ്രെസിഡന്റ് ) കാർത്തിക മുരുകൻ (ട്രഷറർ ) , ശ്യാമള ഉത്തമൻ, വിജി ശിവപ്രസാദ്, രാജി ഹരീഷ് (യൂണിയൻ സമിതി അംഗങ്ങൾ ), ലേഖ സോമൻ, പദ്മ വല്ലി രവീന്ദ്രൻ, കുസുമം ഹരിദാസ്, രാധാമണി സോമരാജൻ, ചന്ദ്രിക ദാസൻ, സുഷമ നടരാജൻ, ചന്ദ്രലേഖ മധുകുമാർ, സരള ശിവശൻ, ഉഷ ചന്ദ്രബോസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.