anchalos

പല്ലന: കയർ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്. പല്ലനയിൽ സി.പി.ഐ ഹരിപ്പാട് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കയർ തൊഴിലാളികളുടെ വർദ്ധിപ്പിച്ച കൂലി ഉറപ്പുവരുത്തണമെന്നും ആഞ്ചലോസ് പറഞ്ഞു. കെ. കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ഡി. അനീഷ്. സി.വി രാജീവ്‌, എം. മുസ്തഫ, എ. ശോഭ കെ. സുഗതൻ എന്നിവർ സംസാരിച്ചു .